Description
ഭാരതീയ സാംസ്കാരികമണ്ഡലത്തിലെ രണ്ടു സുപ്രധാനശാഖകളായ സംസ്‌കൃത നാടകവേദിയേയും സാഹിത്യചിന്തയേയും സമഗ്രമായി പരിചയപ്പെടുത്തുന്ന ആധികാരികഗ്രന്ഥം. കാളിദാസനും ഭാസനുമടക്കമുള്ള വിശ്വപ്രതിഭകളുടെ സംഭാവനകളും
അലങ്കാര-ധ്വനി-രസാദികളുൾപ്പെടുന്ന കാവ്യതത്ത്വങ്ങളും ഈ ഗ്രന്ഥം അനാവരണം ചെയ്യുന്നു. പ്രമുഖ പണ്ഡിതരുടെ ആധികാരിക പഠനങ്ങൾ ഉൾക്കൊള്ളുന്ന ഈ സമാഹാരം സംസ്കൃതസാഹിത്യ പഠിതാക്കൾക്ക് ഒരു മുതൽക്കൂട്ടായിരിക്കും.



