സാർവദേശീയ സാഹിത്യോത്സവം ഓഫ്‌ലൈൻ രജിസ്ട്രേഷൻ ജൂൺ 23 മുതൽ

കേരള സാഹിത്യ അക്കാദമി 2025 ആഗസ്റ്റ് 17 മുതല്‍ 21 വരെ സംഘടിപ്പിക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ ഓഫ് ലൈന്‍ ഡെലിഗേറ്റ് രജിസ്ട്രേഷന്‍ ജൂണ്‍ 23-ന് ആരംഭിക്കും.  അക്കാദമിയില്‍ നേരിട്ടെത്തി രജിസ്റ്റര്‍ ചെയ്യണം. പൊതുജനങ്ങള്‍ക്ക് 500 രൂപയും വിദ്യാര്‍ത്ഥികള്‍ക്ക് 250 രൂപയുമാണ് രജിസ്ട്രേഷന്‍ ചാര്‍ജ്ജ്. വിദ്യാര്‍ത്ഥികള്‍ ഐ.ഡി. കാര്‍ഡോ സ്ഥാപനമേധാവിയുടെ സാക്ഷ്യപത്രമോ ഹാജരാക്കണം. ഫെസ്റ്റിവല്‍ കിറ്റ്, ഉച്ചഭക്ഷണം, ലഘുഭക്ഷണം, അക്കാദമി പുസ്തകങ്ങള്‍ കുറഞ്ഞ നിരക്കില്‍ വാങ്ങാനുള്ള അവസരം എന്നിവയാണ് ഡെലിഗേറ്റുകള്‍ക്കു ലഭിക്കുന്ന സൗകര്യങ്ങള്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2330013.