കേരള സാഹിത്യ അക്കാദമി 2025 ഓഗസ്റ്റ് 17 മുതൽ 21 വരെ സംഘടിപ്പിക്കുന്ന കേരള സാര്‍വ്വദേശീയ സാഹിത്യോത്സവം 2025-ന്റെ വിവിധ പ്രചാരണ ഡിസൈനിംഗ് ജോലികള്‍ നിര്‍വ്വഹിക്കുന്നതിന് ഈ മേഖലയില്‍ പരിചയസമ്പത്തുള്ള വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. ടി പ്രവൃത്തിയുടെ പ്രൈസ് ക്വാട്ടിനൊപ്പം സ്ഥാപനത്തിന്റെ/വ്യക്തിയുടെ പ്രൊഫൈല്‍, കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ ചെയ്ത സമാനമായ ജോലികളുടെ അഞ്ച് സാമ്പിളുകള്‍ എന്നിവ നല്‍കേണ്ടതാണ്. ഡിസൈനിംഗിന് ഉപയോഗിക്കാനുദ്ദേശിക്കുന്ന കളര്‍ പാലറ്റുകള്‍, ഫോണ്ട് എന്നിവയുടെ വിവരങ്ങളും ക്വട്ടേഷനോടൊപ്പം നല്‍കണം. സാമ്പിളുകളില്ലാത്ത ക്വാട്ടുകള്‍ പരിഗണിക്കുന്നതല്ല. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘ILFK 2025 പ്രചാരണ ഡിസൈന്‍ ജോലികള്‍ക്കുള്ള ക്വട്ടേഷന്‍’ എന്ന് എഴുതിയിരിക്കണം.
ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: 25.06.2025 വൈകുന്നേരം 5 മണി
സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ നേരിട്ടോ ക്വട്ടേഷനുകള്‍ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2331069.