കേരള സാഹിത്യ അക്കാദമി ഭരണസമിതിയുടെ കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്ന് സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് സച്ചിദാനന്ദന്‍, വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍, സെക്രട്ടറി സി.പി. അബൂബക്കര്‍ എന്നിവര്‍ക്ക് ഔദ്യോഗികമായ യാത്രയയപ്പു നല്‍കി. സാഹിത്യ അക്കാദമിയില്‍ ചേര്‍ന്ന യോഗത്തില്‍ മാനേജര്‍ പി.കെ. മിനി ഉപഹാരം സമ്മാനിച്ചു.





