മലബാർ മാന്വൽ

വില്യം ലോഗൻ എന്ന സ്കോട്ട്ലൻഡുകാരൻ കേരളത്തെപ്പറ്റി എഴുതിയ ഗ്രന്ഥമാണ് മലബാർ മാനുവൽ (Malabar Manual). 1887-ൽ ആണ് ഇത് പ്രകാശിതമായത്. ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ കീഴിൽ കേരളത്തിൽ മജിസ്റ്റ്ട്രേറ്റായും ജഡ്ജിയായും പിന്നീട് കളക്ടറായും അദ്ദേഹം 20 വർഷക്കാലത്തോളം ചിലവഴിച്ചു. ഇക്കാലമത്രയും അദ്ദേഹം നടത്തിയ യാത്രകളിൽനിന്നും പഠനങ്ങളിൽനിന്നും ലഭ്യമായ വിവരങ്ങളും അനുമാനങ്ങളും ചേർത്ത് അദ്ദേഹം രചിച്ച ഗ്രന്ഥമാണ് മലബാർ മാനുവൽ. ചരിത്രവിദ്യാർത്ഥികൾക്കും ഗവേഷകർക്കും ഒഴിച്ചുകൂടാനാവാത്ത ഗ്രന്ഥമാണിത്. ഇന്ന് അതിന്റെ പരിഷ്കരിച്ച പതിപ്പുകളും മലയാളപരിഭാഷയും ലഭ്യമാണ്. മലബാർ എന്ന അന്നത്തെ ജില്ലയെപ്പറ്റിയാണ് ഇതിൽ കൂടുതലും പ്രതിപാദിച്ചിരിക്കുന്നത്.