ചിലപ്പതികാരം

ചേരരാജംവംശത്തിൽ പിറന്ന ഇളങ്കോവടികൾ രചിച്ച സംഘകാലത്തേതെന്ന് കരുതപ്പെടുന്ന ഒരു മഹാകാവ്യം ആണ് ചിലപ്പതികാരം. തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്. ഇളങ്കോ അടികൾ രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായ ഇത് ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു. മണിമേഖല എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌ അതിനാൽ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.

ഇളങ്കോ‌അടികൾ കേരളീയൻ‌ ആയിരുന്നു. ഇളംകോ എന്ന വാക്കിന്റെ അർത്ഥം യുവരാജാവ് എന്നാണ്. അദ്ദേഹം ചേരരാജ സദസ്സിലെ ഒരംഗമായിരുന്നു. കരികാലചോഴന്റെ സമകാലികനായിരുന്നു അദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ചേരരാജാവായിരുന്ന ചേരൻ ചെങ്കുട്ടുവന്റെ സഹോദരൻ ആയിരുന്നു എന്നും ചില ചരിത്രകാരന്മാർ കരുതുന്നു.