ഭാരതീയകലാചരിത്രം

750.00

വിജയകുമാർമേനോൻ

Category:

Description

ഓരോ ഭാഷയുടേയും വളർച്ചയും ശക്തിയും ആ ഭാഷയിൽ ഏതെല്ലാം വിഷയങ്ങൾ കൈകാര്യംചെയ്യാൻ കഴിയും എന്നതാണ്. ഭാരതത്തിലെ ഓരോ പ്രാദേശികഭാഷയും അതിനുവേണ്ടി ശ്രമിക്കുന്നു. സമകാലിക വൈജ്ഞാനികസാഹിത്യശാഖയിൽ ചിത്ര-ശിൽപ-വാസ്തുകലകളുടെ പ്രസക്തിയും വളർച്ചയും വളരെ ശ്രദ്ധേയമാകുന്നു. ദൃശ്യഭാഷയുടെ വ്യാകരണവും ചരിത്രവും ഇന്ന് ഏറെ പഠനവിധേയമായിക്കൊണ്ടിരിക്കുന്നു. ഭാരതീയകലാചരിത്രം ഇതര പ്രാദേശികഭാഷകളിൽ അതിന്റെ രീതിശാസ്ത്രമനുസരിച്ച് കാര്യമായ പഠനത്തിന് വിധേയമായിട്ടില്ല എന്ന പശ്ചാത്തലത്തിലാണ് മലയാളത്തിലെ പ്രശസ്ത കലാനിരൂപകനായ വിജയകുമാർമേനോൻ രചിച്ച ഈ ഗ്രന്ഥം പ്രസക്തമാവുന്നത്. ഗുഹാകാലം തുടങ്ങി ആധുനികോത്തരത വരെ പ്രതിപാദിക്കുന്ന ഭാരതീയകലാചരിത്രം മലയാളത്തിലെ സാംസ്‌കാരികപഠനശേഖരത്തിൽ ഒരു പ്രധാനകണ്ണിയാണ്.