ഒളപ്പമണ്ണ: കാമനയുടെ മുഴുപ്പച്ച

130.00

ആര്യാട് സനൽകുമാർ

Description

കുന്തിപ്പുഴക്കാരയിലെ വള്ളുവനാടൻ കുഗ്രാമം വേദപഠനത്തിനും കർണ്ണാടകസംഗീതത്തിനും കഥകളിഭ്രാന്തിനും കവിതാപ്രേമത്തിനും ആനക്കമ്പത്തിനും പേരുകേട്ട വെള്ളിനേഴി ദേശം. അവിടെ ഒരു സാംസ്‌കാരികമന്ദിരംപോലെ നിലകൊണ്ട ഒളപ്പമണ്ണ ഇല്ലത്തെ സുബ്രഹ്മണ്യൻനമ്പൂതിരിപ്പാട് കവിതയിൽ മനുഷ്യൻ എന്ന ബഹുവചനത്തെ തേടി നാട്ടുമൊഴിച്ചന്തത്തിന്റെ നറുതേനും വേദാന്തത്തിന്റെ ഘനസുഗന്ധവും ചൂടിയ കഥാകാവ്യങ്ങൾ ജീവിതപ്പൊരുളിന്റെ ദാർശനികാന്വേഷണമായി. യോഗക്ഷേമസഭയും കലാമണ്ഡലവും പുരോഗമനസാഹിത്യപ്രസ്ഥാനവും കവിയുടെ കർമ്മക്ഷേത്രങ്ങൾ. ക്ലാസിക്കൽ വാഗർത്ഥബോധത്തോടെ എഴുതുകയും പ്രവർത്തിക്കുകയും ചെയ്ത മഹാകവി ഒളപ്പമണ്ണയുടെ ജീവിതവും കവിതയും തിളങ്ങിയൊഴുകുകയാണ് ഈ കൃതിയിൽ.

Additional information

Weight 0.25 kg