ഒക്ടോബർ വിപ്ലവവും മലയാളസാഹിത്യവും

140.00

പവനൻ

Category:

Description

ഒക്‌ടോബർ വിപ്ലവത്തിന്റെ ഇരമ്പലുകളും പ്രകമ്പനങ്ങളും കാലദേശാതിർത്തികൾ കടന്ന് ഇരുപതാംനൂറ്റാണ്ടിന്റെ ചരിത്രമെഴുതി. സാർവദേശീയരാഷ്ട്രീയത്തിലും സാംസ്‌കാരികമണ്ഡലങ്ങളിലും റഷ്യൻ ജൈത്രയാത്രയുടെ രണഭേരി പ്രതിധ്വനിച്ചു. കലയിലെ സാമ്പ്രദായികമായ സൗന്ദര്യമൂല്യങ്ങളും വ്യവസ്ഥാപിതമായ തത്ത്വശാസ്ത്രങ്ങളും അടിച്ചുടക്കപ്പെടുകയും പുനർനിർമ്മിക്കപ്പെടുകയുമുണ്ടായി. തൊഴിലാളിവർഗ്ഗത്തിന്റെ അന്തിമവിജയത്തെപ്പറ്റി പ്രത്യാശാഭരിതമായ ഉൾക്കാഴ്ചകൾ ഓരോ മനുഷ്യനേയും ഒരു നൂതനസൃഷ്ടിയാക്കി. ഒരു മഹാസ്വപ്നത്തിലേക്ക് പൊരുതിവീഴാനുറച്ച സമരതൃഷ്ണകൾ മലയാളിയുടെ ഭാവുകത്വത്തിലും സമൂഹമനസ്സിലും വരുത്തിയ പരിണാമങ്ങളെപ്പറ്റി ആദ്യത്തെയും സമഗ്രവുമായ പഠനമാണ് ഈ പുസ്തകം. ഗ്രന്ഥകാരന്റെയും അവതാരികകാരന്റെയും മരണശേഷമാണ്  ഈ കൃതി പ്രസിദ്ധീകരിക്കുന്നത്.