കേരള സാഹിത്യ അക്കാദമിയുടെ ജനറൽ കൗൺസിലിൽനിന്ന് പന്ത്രണ്ടംഗ നിർവ്വാഹകസമിതിയെ തെരഞ്ഞെടുത്തു. പ്രസിഡന്റ് സച്ചിദാനന്ദൻ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, സെക്രട്ടറി സി.പി. അബൂബക്കർ, ജില്ലാ കളക്ടർ, കൾച്ചറൽ ഡയറക്ടർ, സാംസ്കാരികവകുപ്പു സെക്രട്ടറി എന്നിവർക്കു പുറമേ വിജയലക്ഷ്മി, കെ.പി. രാമനുണ്ണി, ആലങ്കോട് ലീലാകൃഷ്ണൻ, ഡോ. സുനിൽ പി. ഇളയിടം, വി.എസ്. ബിന്ദു, എം.കെ. മനോഹരൻ എന്നിവരാണ് നിർവ്വാഹകസമിതി അംഗങ്ങൾ. ആർ. ശ്രീലതാവർമ്മ, സാവിത്രി രാജീവൻ, പ്രിയ എ.എസ്., എസ്. ജോസഫ്, കെ.ഇ.എൻ., കുര്യാസ് കുമ്പളക്കുഴി, ഡോ. സി. രാവുണ്ണി, ബെന്യാമിൻ, ഇ.പി. രാജഗോപാലൻ, ജി.പി. രാമചന്ദ്രൻ, ഇ.വി. രാമകൃഷ്ണൻ, ഡോ. എം.എ. സിദ്ദിഖ്, കെ.എസ്. രവികുമാർ, സുകുമാരൻ ചാലിഗദ്ദ, വിജയരാജമല്ലിക, മോബിൻ മോഹൻ, ഡോ. മിനിപ്രസാദ്, എൻ. രാജൻ എന്നിവർ ജനറൽ കൗൺസിൽ അംഗങ്ങളായിരിക്കും.