എൻ.എൻ. കക്കാട് അനുസ്മരണം കോഴിക്കോട്ട്

പ്രശസ്ത കവി എൻ.എൻ. കക്കാടിന്റെ സ്മരണാർത്ഥം കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന അനുസ്മരണപരിപാടി ‘എൻ.എൻ. കക്കാടും മലയാളകവിതയിലെ ആധുനികതയും’ ജൂൺ 14-ന് ബാലുശ്ശേരി എൻ.എൻ. കക്കാട് സ്മാരകത്തിൽവച്ച് നടക്കും. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അദ്ധ്യക്ഷത വഹിക്കുന്ന അനുസ്മരണച്ചടങ്ങ് നിയമസഭാസ്പീക്കർ എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ബാലുശ്ശേരി എൻ.എൻ. കക്കാട് വായനശാലയുമായി സഹകരിച്ചാണു പരിപാടി സംഘടിപ്പിക്കുന്നത്.