അക്കാദമി പരിപാടികളുടെ ഡിജിറ്റൽ ഡോക്യുമെന്റേഷൻ: ഏപ്രിൽ എട്ടുവരെ ക്വട്ടേഷൻ സമർപ്പിക്കാം
അക്കാദമിയുടെ പരിപാടികൾ വീഡിയോകളായി ഡിജിറ്റൽ ഡോക്യുമെൻറ് ചെയ്യുന്നതിനുള്ള ക്വട്ടേഷൻ ക്ഷണിക്കുന്നു. ഒരു ദിവസം മുഴുവൻ ഡോക്യുമെൻറ് ചെയ്യുന്നതിനുള്ള തുക, വൈകീട്ട് 6 മണിക്ക് ശേഷം നടത്തുന്ന പരിപാടികൾ ഡോക്യുമെൻറ് ചെയ്യുന്നതിനും ലൈവ് സ്ട്രീമിംഗിന് വരുന്ന തുക, എന്നിവ ക്വട്ടേഷനിൽ രേഖപ്പെടുത്തണം. ഏതൊരു ക്വട്ടേഷനും കാരണം കൂടാതെ നിരസിക്കുന്നതിനുള്ള അധികാരം സെക്രട്ടറിയിൽ നിക്ഷിപ്തമാണ്. ക്വട്ടേഷനുകൾ 08.04.2022-ന് 5 മണിക്ക് മുൻപായി സെക്രട്ടറി, കേരളസാഹിത്യ അക്കാദമി, തൃശ്ശൂർ-680020 എന്ന വിലാസത്തിൽ ഇ-മെയിലായോ നേരിട്ടോ എത്തിക്കേണ്ടതാണ്. ഇ-മെയിൽ വിലാസം: [email protected]. ഫോൺ നം. 04872331069
ഫോട്ടോശേഖരത്തിന്റെ ആർക്കൈവിംഗ്
കേരളസാഹിത്യ അക്കാദമിയുടെ 1970 മുതൽ നടന്നിട്ടുള്ള സാംസ്കാരികപരിപാടികളുടെ അമൂല്യവും സാഹിത്യ-സാംസ്കാരിക തനിമ നിറഞ്ഞതുമായ ഫോട്ടോശേഖരം സ്കാൻ ചെയ്ത് , ഫോട്ടോ കറക്ഷൻ വരുത്തി, ഡിജിറ്റൈസ് ചെയ്ത് അതിന്റെ വിശദവിവരം രേഖപ്പെടുത്തി ഹാർഡ് ഡിസ്കിലാക്കി തരുന്നതിന് ഒരു ഫോട്ടോക്ക് വരുന്ന തുക രേഖപ്പെടുത്തികൊണ്ടുള്ള ക്വട്ടേഷനുകൾ ക്ഷണിക്കുന്നു. ഫോട്ടോകൾ പുറത്തുകൊണ്ടുപോയി ചെയ്യുവാൻ അനുവദിക്കുന്നതല്ല. ഇതിനാവശ്യമായ ഉപകരണങ്ങൾ അക്കാദമിയിൽ കൊണ്ടുവന്ന് ഇവിടെ ഇരുന്ന് ജോലി ചെയ്യേണ്ടതാണ്. ക്വട്ടേഷനുകൾ 06-04-2022 ന് 5 മണിക്ക് മുൻപായി സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശ്ശൂർ- 680020 എന്ന വിലാസത്തിൽ ഇ-മെയിലായോ നേരിട്ടോ എത്തിക്കേണ്ടതാണ്. ഇ-മെയിൽ വിലാസം: [email protected]. ഫോൺ നം.0487 2331069