Description
മലയാളികളുടെ ധൈഷണികജീവിതത്തെ ആഴത്തിൽ സ്വാധീനിച്ചതാണ് സി.ജെ.തോമസിന്റെ കലാസാംസ്കാരിക ചിന്തകളും സാഹിത്യവിമർശനവും, ശ്രേഷ്ഠമായ ഭാവുകത്വ ത്തെയും വിശ്വഭാവനയെയും ജനകീയമാക്കാൻ ശ്രമിച്ച പ്രബുദ്ധമായ ഒരു മനസ്സിന്റെ സർഗ്ഗാത്മക ഇടപെടലുകൾ, സാംസ്കാരികവിമർശനത്തിന്റെ മേഖലയിൽ സ്വതന്ത്രവും മൗലികവുമായ ആശയസംവാദങ്ങളുടെ സൂര്യോദയം സി.ജെ.തോമസിൽനിന്നും ആരംഭിക്കുന്നു. ജനാധിപത്യത്തി ന്റെയും നീതിബോധത്തിന്റെയും ധാർമ്മികതയുടെയും ആത്മസൗന്ദര്യം പ്രകാശിപ്പിക്കുന്ന പ്രൗഢങ്ങളായ പ്രബന്ധങ്ങൾ സൂക്ഷ്മദർശനം കൊണ്ടും ഓജസ്സാർന്ന ആവിഷ്കാര ശൈലികൊണ്ടും തിളങ്ങിനിൽക്കുന്നു.