Description
ആനന്ദവർദ്ധനൻ തന്റെ ധ്വന്യാലോകത്തിലൂടെ ആവിഷ്കരിച്ച ധ്വനിദർശനത്തെ സാഹിത്യകുതുകികളായ സാമാന്യവായനക്കാർക്കു പരിചയപ്പെടുത്താനും ആ ദര്‍ശനത്തിന്റെ സാഹിതീയവും ദാർശനികവുമായ താരതമ്യാത്മകസമീപനത്തോടെ അപഗ്രഥിക്കാനുമുള്ള ഒരു ശ്ലാഘനീയ യത്നമാണ് ഡോ. പി.വി. കൃഷ്ണൻനായരുടെ ‘ഭാരതീയസാഹിത്യചിന്തയുടെ ആത്മാവ്’ എന്ന പ്രകൃതഗ്രന്ഥം. ഭാരതീയസാഹിത്യചിന്തയുടെ ആത്മാവുതന്നെയായ ധ്വനിദർശനത്തിന്റെ വിഭിന്നവശങ്ങളെ ഏറെക്കുറെ സമഗ്രമായിത്തന്നെ അവലോകനം ചെയ്യുന്ന ഈ പുസ്തകം സഹൃദയലോകം ആഹ്ലാദപൂർവം സ്വീകരിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത് എന്ന് അവതാരികയില്‍ ഡോ. സി. രാജേന്ദ്രന്.