ബ്രഹ്മാനന്ദസ്വാമി ശിവയോഗി

പവനൻ

Description

കേരള നവോത്ഥാനശിൽപ്പികളിൽ പ്രമുഖനും ആധ്യാത്മികാചാര്യനുമായ ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ജീവചരിത്രം. നൂറ്റാണ്ടുകളായി ഈശ്വരനും മനുഷ്യനുമിടയിൽ നിലനിന്നിരുന്ന പൗരോഹിത്യത്തിന്റെ അധീശത്വവേലയെ ചോദ്യം ചെയ്ത പ്രബുദ്ധകാലത്തിന്റെ പടനായകനാണ് അദ്ദേഹം. അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കാൻ ആശയസംവാദങ്ങളിൽ ഏർപ്പെട്ട ബ്രഹ്മാനന്ദ ശിവയോഗിസ്വാമി നവോത്ഥാനപ്രസ്ഥാനത്തെ സ്വതന്ത്രവും വസ്തുനിഷ്ഠവുമായ ദാർശനികവിതാനങ്ങളിലേയ്ക്ക് നയിച്ചു. പൗരോഹിത്യവിരുദ്ധമായ ആത്മീയവിശുദ്ധി ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടെ ജ്ഞാന-കർമ്മമണ്ഡലങ്ങളിൽ ആദ്യന്തം ദൃശ്യമാണെന്ന് ഈ കൃതി തെളിയിക്കുന്നു.