തെരഞ്ഞെടുത്ത പ്രബന്ധങ്ങൾ: ഇ.എം.എസ്.നമ്പൂതിരിപ്പാട്

400.00

ഇ.എം.എസ്.നമ്പൂതിരിപ്പാട്

Description

നവോത്ഥാനകേരളത്തിന്റെയും ദേശീയപ്രസ്ഥാനത്തിന്റെയും ദിശ നിർണ്ണയിച്ച മഹാനായ ആചാര്യന്റെ സാഹിത്യസംബന്ധിയായ ലേഖനങ്ങൾ. മാർക്സിയൻ സൗന്ദര്യദർശനത്തിന് അടിത്തറയും ആകാശവും ഒരുക്കിയ പഠനങ്ങൾ. ഇരുപതാംനൂറ്റാണ്ടിൽ പ്രബുദ്ധകേരളം കണ്ട ഏറ്റവും ധിഷണാശാലിയും മനുഷ്യസ്നേഹിയുമായ രാഷ്ട്രീയനേതാവിന്റെ ഈ സാഹിത്യചിന്തകൾ ചരിത്രത്തോടൊപ്പം, ജനതയോടൊപ്പം സഞ്ചരിച്ച ഒരു സര്‍ഗാത്മകമനസ്സിന്റെ ആഴം ദൃശ്യമാക്കുന്നു. എഴുത്തച്ഛനും ആശാനും വള്ളത്തോളും എ.ആര്‍.രാജരാജവര്‍മ്മയും ചങ്ങമ്പുഴയും കേസരിയും മുണ്ടശ്ശേരിയും നാലപ്പാട്ടും വൈലോപ്പിള്ളിയും കെ.ദാമോദരനും ചെറുകാടും തോപ്പിൽ ഭാസിയുമെല്ലാം ഇവിടെ വിലയിരുത്തപ്പെടുന്നു.