Description
മലയാളത്തിലെ മഹാരഥൻമാരുടെ വിമർശനപാരമ്പര്യത്തിന്റെ തുടർച്ചയാണ് പ്രൊഫ.എം.ആർ.ചന്ദ്രശേഖരന്റെ സാഹിത്യവിമർശനം. സൗന്ദര്യദർശനത്തിന്റെ അഗാധതലങ്ങളിലൂടെ കടന്നുപോകുന്ന പ്രബന്ധങ്ങളുടെ സമാഹാരമാണിത്. കൃതിയുടെ സത്യസൗന്ദര്യങ്ങളെ ഖണ്ഡനപക്ഷത്തുനിന്ന് നോക്കിക്കാണാനുള്ള വിപദിധൈര്യമുള്ള വിമർശനത്തിന്റെ സാക്ഷ്യപത്രങ്ങളാണ് മിക്ക പ്രബന്ധങ്ങളും. ലോകക്ലാസിക്കുകളിലൂടെ സഞ്ചരിക്കുന്ന രചനകളും ഇതിൽ ഉൾച്ചേർന്നിരിക്കുന്നു.