അന്വേഷണം

260.00

ഡോ.കെ.ജി.അടിയോടി

Category:

Description

പ്രഗത്ഭനായ ജന്തുശാസ്ത്രജ്ഞനും ഭാവനാശാലിയായ ഭരണാധിപനും വിദ്യാഭ്യാസവിചക്ഷണനും ശാസ്ത്രസാഹിത്യകാരനും അധ്യാപകനുമായ ഡോ.കെ.ജി.അടയോടിയുടെ ആത്മകഥയാണ് ‘അന്വേഷണം’. ജീവശാസ്ത്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾ ഏറെയാണ്. ശാസ്ത്രലോകം വളരെ വിലമതിക്കുന്നവയുമാണ്. ശാസ്ത്രവും സാഹിത്യവും തമ്മിലുള്ള അതിർത്തിരേഖകൾ അപ്രസക്തമാക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി, ഈ കൃതിയെയും സമ്പന്നമാക്കുന്നു. ബ്രോണോവ്‌സ്‌കിയേയും സി.പി.സ്‌നോയേയും ഹക്‌സലിയേയും ഡോ.കെ.ഭാസ്‌കരൻനായരേയുംപോലെ സൗന്ദര്യോന്മുഖവുമായ വീക്ഷണഗതിയോടെ സാഹിത്യസുന്ദരമായ ശാസ്ത്രപ്രതിപാദനത്തിനുടമയാണ് അടിയോടി. ഇരുപതാംനൂറ്റാണ്ടിലെ  കേരളചരിത്രത്തിന്റെ ഉത്തരപാദം  ആവിഷ്‌കൃതമാകുന്ന ഒട്ടേറെ സന്ദർഭങ്ങൾ അകാലത്തിൽ കണ്ണടച്ച ഈ വലിയ മനുഷ്യന്റെ ആത്മകഥയിലുണ്ട്.