കേരള സാഹിത്യ അക്കാദമിയുടെ നവീകരിച്ച കവാടത്തിൻ്റെ പ്രവേശനം സാഹിത്യ അക്കാദമി പ്രസിഡണ്ട് വൈശാഖനും സെക്രട്ടറി ഡോ.കെ.പി.മോഹനനും ചേർന്ന് നിർവ്വഹിച്ചു. അക്കാദമി ജീവനക്കാരും അഭ്യുദയകാംക്ഷികളും ചടങ്ങിൽ പങ്കെടുത്തു. മലയാളദിനാഘോഷത്തിൻ്റെ ഭാഗമായി അക്കാദമിയിൽ ഭരണഭാഷാ പ്രതിജ്ഞ നടന്നു. അക്കാദമി ഭാരവാഹികളും ജീവനക്കാരും പ്രതിജ്ഞ എടുത്തതിനുശേഷമാണ്
നവീകരിച്ച കവാടം തുറന്നത്.

