അക്കാദമി പുസ്തകങ്ങളുടെ സെയില്‍സ് പ്രമോട്ടര്‍ഷിപ്പ്: അപേക്ഷാഫോമും വിവരങ്ങളും

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന പുസ്തകങ്ങളുടെ സെയില്‍സ് പ്രമോട്ടര്‍മാരായി പ്രവര്‍ത്തിക്കുന്നതിന് വ്യക്തികളില്‍നിന്നും സ്ഥാപനങ്ങളില്‍നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഇതോടൊപ്പം നല്‍കിയിരിക്കുന്ന പി ഡി എഫിന്റെ ആദ്യത്തെ പേജ് പൂരിപ്പിച്ചതിനോടൊപ്പം പുസ്തകവില്പന നടത്തുന്നതു സംബന്ധിച്ച വിവരങ്ങള്‍ (എത്ര വര്‍ഷമായി പ്രവര്‍ത്തിക്കുന്നു, വാര്‍ഷിക വിറ്റുവരവ്) ഉള്‍പ്പെടുത്തിയ സത്യവാങ്മൂലം, 1 സ്റ്റാമ്പ് സൈസ് ഫോട്ടോ, ഏതെങ്കിലും തിരിച്ചറിയല്‍ രേഖയുടെ പകര്‍പ്പ് എന്നിവ അയയ്ക്കേണ്ടതാണ്. പ്രമോട്ടര്‍മാര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള പ്രതിഫലത്തിന് അര്‍ഹതയുണ്ടായിരിക്കില്ല. അപേക്ഷകള്‍ സ്വീകരിക്കുന്ന അവസാന തീയതി: 05.10.2024.