തിരുവനന്തപുരം, ഡിസംബർ 7
കേരള സാഹിത്യ അക്കാദമിയുടെ 2020-ലെ വിശിഷ്ടാംഗത്വവും സമഗ്രസംഭാവന പുരസ്കാരങ്ങളും, അക്കാദമി അവാർഡുകളും എൻഡോവ്മെന്റ് അവാർഡുകളും ഭാരത് ഭവനിൽ വെച്ച് നടന്ന ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ സമർപ്പിച്ചു. പെരുമ്പടവം ശ്രീധരൻ, സേതു എന്നിവരാണ് വിശിഷ്ടാംഗത്വത്തിനായി തെരഞ്ഞെടുക്കപ്പെട്ടത്. വിശിഷ്ടാംഗത്വം മന്ത്രി സജി ചെറിയാന്‍ പെരുമ്പടവം ശ്രീധരന് സമർപ്പിച്ചു. വിശിഷ്ടാംഗത്വത്തിന് അർഹനായ സേതു ഡിസംബർ 16 ന് തൃശൂരിൽ വെച്ച് ബഹുമതി സ്വീകരിക്കും. കെ.കെ.കൊച്ച്, കെ.ആർ.മല്ലിക, ചവറ കെ.എസ്.പിള്ള എന്നിവർക്ക് സമഗ്രസംഭാവനാ പുരസ്കാരങ്ങളും ഒ.പി.സുരേഷ്, ഉണ്ണി.ആർ, ഡോ.പി.സോമൻ, ഡോ.ടി.കെ.ആനന്ദി, വിധുവിൻസെന്റ് എന്നിവർക്ക് അക്കാദമി അവാർഡുകളും ഡോ.ജെ.പ്രഭാഷ്, ഡോ. വി. ശിശുപാലപണിക്കർ എന്നിവർക്ക് എൻഡോവ്മെന്റ് പുരസ്കാരങ്ങളും മന്ത്രി സമ്മാനിച്ചു.