1500 പുസ്തകങ്ങൾ അക്കാദമി വെബ്സൈറ്റിൽ: ഉദ്ഘാടനം 20-ന്

രണ്ടാം പിണറായി സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി പകർപ്പവകാശ പരിധി കഴിഞ്ഞ 1500 പുസ്തകങ്ങൾ അക്കാദമി വെബ്സൈറ്റിലൂടെ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്ന പദ്ധതി 2022 മേയ് 20-ന് വൈകീട്ട് നാലു മണിക്ക് സാംസ്കാരികവകുപ്പുമന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ അദ്ധ്യക്ഷനാകുന്ന ചടങ്ങിൽ പ്രസിഡന്റ് സച്ചിദാനന്ദൻ മുഖ്യപ്രഭാഷണം നടത്തും. ലൈബ്രേറിയൻ പി.കെ. ശാന്ത റിപ്പോർട്ട് അവതരിപ്പിക്കും.

കുമാരനാശാൻ, ഉള്ളൂർ, വള്ളത്തോൾ, കുഞ്ചൻ നമ്പ്യാർ, സി.വി. രാമൻപിള്ള, പണ്ഡിറ്റ് കെ.പി. കറുപ്പൻ, തോട്ടേക്കാട്ട് ഇക്കാവമ്മ, തരവത്ത് അമ്മാളുവമ്മ, വക്കം അബ്ദുൾഖാദർ തുടങ്ങി ലബ്ധപ്രതിഷ്ഠരായ നിരവധി എഴുത്തുകാരുടെ കൃതികൾ ഈ ശേഖരത്തിൽ വായിക്കാം.