സോഷ്യല്‍ മീഡിയ പ്രമോഷന്‍- ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു

കേരള സാഹിത്യ അക്കാദമി 2024 ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ സംഘടിപ്പിക്കുന്ന കേരള സാര്‍വ്വദേശീയ സാഹിത്യോത്സവം 2024-ന്റെ സോഷ്യല്‍ മീഡിയ പ്രചാരണം നിര്‍വ്വഹിക്കുന്നതിന് ഈ മേഖലയില്‍ പരിചയസമ്പത്തുള്ള സ്ഥാപനങ്ങളില്‍നിന്ന് ക്വട്ടേഷനുകള്‍ ക്ഷണിക്കുന്നു. യൂട്യൂബ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, വാട്ട്സാപ്പ് ചാനല്‍ എന്നീ മാദ്ധ്യമങ്ങളിലൂടെ സാഹിത്യോത്സവത്തിന് ടെക്സ്റ്റ്, ഓഡിയോ, വീഡിയോ ഫോര്‍മാറ്റുകളില്‍ പ്രചാരണം നല്‍കേണ്ടതാണ്. ഡിസംബര്‍ രണ്ടാം വാരം മുതല്‍, സാഹിത്യോത്സവം അവസാനിക്കുന്നതു വരെയായിരിക്കും സേവനകാലാവധി. കണ്ടന്റ് ക്രിയേഷന്‍, പോസ്റ്ററുകളും വീഡിയോകളും തയ്യാറാക്കല്‍, വിവിധ മാദ്ധ്യമങ്ങളിലൂടെ ആയവ സമയാസമയങ്ങളില്‍ പോസ്റ്റു ചെയ്യല്‍ എന്നിവ നിര്‍ദ്ദിഷ്ട പ്രവൃത്തികളില്‍ പെടുന്നു. ടി പ്രവൃത്തിയുടെ പ്രൈസ് ക്വാട്ടിനൊപ്പം ഈ മേഖലയിലെ അനുഭവപരിചയം തെളിയിക്കുന്ന രേഖകള്‍ കൂടി ക്വട്ടേഷനോടൊപ്പം ഉള്‍പ്പെടുത്താവുന്നതാണ്. അക്കാദമി വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന നിര്‍ദ്ദിഷ്ട ഫോമിലോ, സ്ഥാപനങ്ങളുടെ ലെറ്റര്‍ ഹെഡിലോ ക്വട്ടേഷനുകള്‍ സമര്‍പ്പിക്കാം. ക്വട്ടേഷന്‍ സമര്‍പ്പിക്കുന്ന കവറിനു മുകളില്‍ ‘ILFK സോഷ്യല്‍ മീഡിയ പ്രമോഷന്റെ ക്വട്ടേഷന്‍’ എന്ന് എഴുതിയിരിക്കണം.


ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയതി: 05.12.2023 വൈകുന്നേരം 5 മണി
സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശ്ശൂര്‍-20 എന്ന വിലാസത്തില്‍ തപാല്‍ വഴിയോ നേരിട്ടോ ക്വട്ടേഷനുകള്‍ നല്‍കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0487-2331069.