സി. കൃഷ്ണൻ: മിതവാദി കൃഷ്ണന്റെ ജീവചരിത്രം പ്രകാശനം ചെയ്തു

29.11.2021, തൃശ്ശൂർ

കെ.ആർ. അച്ചുതൻ എഴുതി, കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച സി. കൃഷ്ണൻ: മിതവാദി കൃഷ്ണന്റെ ജീവചരിത്രം അക്കാദമി പ്രസിഡന്റ് വൈശാഖൻ കവി പി.എൻ. ഗോപീകൃഷ്ണനു നൽകി പ്രകാശനം ചെയ്തു. വൈലോപ്പിള്ളി ഹാളിൽ നടന്ന ചടങ്ങിൽ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ അദ്ധ്യക്ഷനായിരുന്നു. കെ.എ. ജയശീലൻ, കെ.ആർ. ബീന, അനിരുദ്ധ് രാമൻ, വി.പി. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.