സാർവദേശീയ സാഹിത്യോത്സവം

കേരള സാഹിത്യ അക്കാദമിയുടെയും കേരള സർക്കാർ സാംസ്കാരികവകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന സാർവദേശീയ സാഹിത്യോത്സവം അതിന്റെ രണ്ടാം പതിപ്പിലേക്കു കടക്കുകയാണ്. പൂർണമായ അർത്ഥത്തിൽ ജനങ്ങളുടെ സാഹിത്യോത്സവമാണിത്. എഴുത്തുകാരും ചിന്തകരും വായനക്കാരും ഒന്നിക്കുന്ന ഈ ഉത്സവം അവതരണങ്ങളും ചർച്ചകളും ശില്പശാലകളും പ്രഭാഷണങ്ങളും കൊണ്ടു സമ്പന്നമാകുന്നു. ജനാധിപത്യത്തിനും സാംസ്കാരികസംവാദങ്ങൾക്കും വേദിയൊരുക്കുന്ന ഈ സാഹിത്യോത്സവത്തിന്റെ പുതിയ പതിപ്പിലേക്കു സ്വാഗതം.