സാഹിത്യലോകം

സാഹിത്യ അക്കാദമി പ്രസിദ്ധീകരിക്കുന്ന ഈ ദ്വൈമാസിക, യു ജി സിയുടെ കെയർ ലിസ്റ്റിലുൾപ്പെട്ട ഗവേഷണ ജേണലാണ്. മലയാളസാഹിത്യത്തെയും കേരള സംസ്കാരത്തെയും കുറിച്ചുള്ള ആഴമേറിയ ഗവേഷണപ്രബന്ധങ്ങളാണ് ഇതിൽ പ്രസിദ്ധീകരിക്കുന്നത്.

സാഹിത്യലോകം 2022 ജനുവരി-ഫെബ്രുവരി ലക്കം വിഷയവിവരം

വള്ളത്തോൾ കവിത: പുരാണഭാവനയുടെ പുനർനിർമ്മിതി
പ്രവീണ കെ.
അദ്ധ്യാത്മരാമായണം കിളിപ്പാട്ടിലെ യോഗദർശന സ്വാധീനത
ഡോ. പി. ഉഷ
നാട്ടിൽ പാർക്കാത്ത ഇന്ത്യക്കാരൻ
ഡോ. എം. വിജയൻ പിള്ള
അയ്യപ്പപ്പണിക്കർ എന്ന കവിസംസ്കാരം‌
ഡോ. സീമാ ജെറോം
അശാന്ത ശാന്തയും സഫലമീയാത്രയും
ഡോ. കെ.എം. ഭരതൻ
ആർ. രാമചന്ദ്രൻ: കവിതയിലെ തഥാഗതദുഃഖം
സന്ധ്യ പി.ഡി.
പാരിസ്ഥിതിക അവബോധത്തിന്റെ മൃതസഞ്ജീവനി
ഡോ. സജിത കഴിനിപ്പുറത്ത്
പുതുകവിതയും ഡിജിറ്റൽ യുഗത്തിലെ പെൺപദവിയും
സിന്ധു കെ.വി.
ഭാഷാവൃത്തങ്ങളുടെ വേരുകൾ നാടൻപാട്ടുകളിൽ
ഡോ. അഞ്ജന വി.ആർ.
കവിതയുടെ ഭാവനിലങ്ങൾ
ഡോ. എൻ. രജനി

രചയിതാക്കളുടെ ശ്രദ്ധയ്ക്ക്

  • [email protected] എന്ന വിലാസത്തിൽ അയയ്ക്കുന്ന പ്രബന്ധങ്ങൾ മാത്രമേ പ്രസിദ്ധീകരണത്തിന് പരിഗണിക്കൂ.
  • മലയാളത്തിൽ അക്ഷരത്തെറ്റില്ലാതെ ടൈപ്പ് ചെയ്ത ലേഖനങ്ങളുടെ എഡിറ്റു ചെയ്യാവുന്ന സോഫ്റ്റ് കോപ്പികളാണ് അയക്കേണ്ടത്.  
  • രചയിതാവിന്റെ പൂർണ്ണമായ വിലാസം, പ്രബന്ധം മൗലികമാണെന്നുള്ള സത്യപ്രസ്താവന എന്നിവ പ്രബന്ധത്തോടൊപ്പമുണ്ടാകണം.
  • ഒരു രചയിതാവിന്റെ ഒരു ലേഖനം മാത്രമേ ഒരു വർഷം പ്രസിദ്ധീകരിക്കുകയുള്ളൂ.
  • ലേഖനത്തിന്റെ പ്രസിദ്ധീകരണം സംബന്ധിച്ച എല്ലാ വിവരങ്ങളും മെയിൽ വഴി മാത്രമായിരിക്കും.
  • ലേഖനങ്ങൾ മുൻപ് എവിടെയെങ്കിലും പ്രസിദ്ധീകരിച്ചതാകരുത്. ഗവേഷണപ്രബന്ധങ്ങളുടെ ആധികാരികതയും വിശ്വസ്തതയും സത്യസന്ധതയും സംബന്ധിച്ചുള്ള അന്തർദ്ദേശീയ മാനദണ്ഡങ്ങൾ പാലിക്കാൻ കേരള സാഹിത്യ അക്കാദമി പ്രതിജ്ഞാബദ്ധമാണ്.
  • വിശദാംശങ്ങൾക്ക് ഈ രേഖ കാണുക.

വരിസംഖ്യ: 240 രൂപ
വരിസംഖ്യയെടുക്കാനും അന്വേഷണങ്ങൾക്കും [email protected] എന്ന വിലാസത്തിൽ മെയിൽ അയയ്ക്കുക.