സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനന് യാത്രയയപ്പ്

അഞ്ചര വർഷത്തെ സേവനത്തിനുശേഷം കേരള സാഹിത്യ അക്കാദമി സെക്രട്ടറി സ്ഥാനമൊഴി‌ഞ്ഞ ഡോ. കെ.പി. മോഹനന് സഹപ്രവർത്തകർ യാത്രയയപ്പു നൽകി. അക്കാദമി പ്രസിഡന്റ് വൈശാഖൻ യാത്രയയപ്പു സമ്മേളനം ഉദ്ഘാടനം ചെയ്തു. ജെസി ആന്റണി, ഇ.ഡീ. ഡേവീസ്, കെ.കെ. ശാന്ത, ജയശ്രീ പി.എസ്., എ.എച്ച്. സിറാജുദ്ദീൻ, കെ.എച്ച്. ഹാജു, കെ.എസ്. സുനിൽകുമാർ എന്നിവർ സംസാരിച്ചു. സാംസ്കാരികവകുപ്പ് അഡീഷണൽ സെക്രട്ടറി കെ. ജനാർദ്ദനനാണ് സെക്രട്ടറിയുടെ താത്കാലിക ചുമതല.