കേരള സംസ്ഥാന ഗവണ്മെന്റിന്റെ സാംസ്കാരിക വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി. മലയാള ഭാഷയുടെയും സാഹിത്യത്തിന്റെയും സമഗ്രപുരോഗതിക്കു വേണ്ടി വിവിധ പദ്ധതികള്‍ കേരള സാഹിത്യ അക്കാദമി ആവിഷ്ക്കരിച്ച് നടപ്പാക്കി വരുന്നു.