വി.കെ.എൻ. സ്മാരകപ്രഭാഷണം

വി.കെ.എൻ. സ്മാരകസമിതിയുടെ സഹകരണത്തോടെ കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന വി.കെ.എൻ. സ്മാരകപ്രഭാഷണം 2022 ഏപ്രിൽ 21-ന് വൈകീട്ട് അഞ്ചുമണിക്ക് തിരുവില്വാമല എസ്. എം. ഓഡിറ്റോറിയത്തിൽ നടക്കും. സാഹിതീയതയിലെ പൊളിച്ചെഴുത്തുകൾ: വി.കെ.എന്നിന്റെ സന്ദർഭം എന്ന വിഷയത്തിൽ ഡോ. സുനിൽ പി. ഇളയിടത്തിന്റേതാണ് മുഖ്യപ്രഭാഷണം. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ പരിപാടി ഉദ്ഘാടനം ചെയ്യും. അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ, അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, കെ.ആർ. മനോജ്കുമാർ, കെ. പത്മജ, എൻ. രാംകുമാർ എന്നിവർ സംസാരിക്കും.