ലോകകവിതാദിനം- കവിയരങ്ങ്

ലോക കവിതാദിനമായ മാർച്ച് 21-ന് കേരള സാഹിത്യ അക്കാദമിയുടെ ആഭിമുഖ്യത്തിൽ കവിയരങ്ങ് സംഘടിപ്പിക്കുന്നു. വൈകീട്ട് അഞ്ചുമണിക്ക് സാഹിത്യ അക്കാദമി ഓഡിറ്റോറിയത്തിൽവച്ചു നടക്കുന്ന കവിയരങ്ങ് കെ ജി എസ് ഉദ്ഘാടനം ചെയ്യും. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ അദ്ധ്യക്ഷനാകും. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ സ്വാഗതപ്രസംഗം നടത്തും.
പങ്കെടുക്കുന്നവർ
സി.പി.അബൂബക്കർ | പി.പി.രാമചന്ദ്രൻ | രാവുണ്ണി | വി.ജി.തമ്പി | എസ്.ജോസഫ് | പി.എൻ.ഗോപീകൃഷ്ണൻ | കെ.ആർ.ടോണി | പി.രാമൻ | എം.ആർ.രേണുകുമാർ | അൻവർ അലി | റോസി തമ്പി | വി.ആർ.സന്തോഷ് | ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ | സെബാസ്റ്റ്യൻ | ഡോ.കെ.വി.സുമിത്ര | വിജയരാജമല്ലിക | ഇ.സന്ധ്യ | ആർ.ലോപ | രോഷ്‌നിസ്വപ്ന | കൃഷ്ണൻ സൗപർണിക | ചിത്തിര കുസുമൻ | ഗിരിജാ പാതേക്കര | വർഗീസാന്റണി | റെജില ഷെറിൻ