മന്ത്രി സജി ചെറിയാൻ സാഹിത്യ അക്കാദമി സന്ദർശിച്ചു

സാംസ്‌കാരികവകുപ്പുമന്ത്രി സജി ചെറിയാൻ ചൊവ്വാഴ്ച ഉച്ചതിരിഞ്ഞ് കേരള സാഹിത്യ അക്കാദമി സന്ദർശിച്ചു. അക്കാദമി ഭാരവാഹികളുമായും ജീവനക്കാരുമായും അദ്ദേഹം ആശയവിനിമയം നടത്തി. സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച എൻ.വി.യുടെ ഗദ്യകൃതികൾ അദ്ദേഹം അക്കാദമി അങ്കണത്തിൽവച്ച് പ്രകാശനം ചെയ്തു. അക്കാദമി ലൈബ്രറിയും വിവിധ ഡിപ്പാർട്ടുമെന്റുകളും സന്ദർശിച്ച മന്ത്രി അക്കാദമിയുടെ വികസനപ്രവർത്തനങ്ങൾക്ക് സർക്കാരിന്റെ പിന്തുണയും സഹകരണവും ഉറപ്പുനൽകി. പ്രസിഡണ്ട് വൈശാഖൻ, വൈസ് പ്രസിഡണ്ട് ഖദീജാ മുംതാസ്, സെക്രട്ടറി ഡോ.കെ.പി. മോഹനൻ എന്നിവർ സന്നിഹിതരായിരുന്നു.

എൻ.വി.യുടെ ഗദ്യകൃതികൾ സമ്പൂർണ്ണം മന്ത്രിക്ക് അക്കാദമി സെക്രട്ടറി ഡോ.കെ.പി. മോഹനൻ സമ്മാനിക്കുന്നു. അക്കാദമി പ്രസിഡന്റ് വൈശാഖൻ, വൈസ് പ്രസിഡന്റ് ഡോ. ഖജീദാ മുംതാസ് എന്നിവർ സമീപം.
അക്കാദമിയുടെ ഗ്രന്ഥശേഖരം മന്ത്രി സന്ദർശിക്കുന്നു.