പ്രൂഫ് വായനാ ശില്പശാല: അപേക്ഷകൾ ക്ഷണിക്കുന്നു

കേരളത്തിലെ പ്രൂഫ് പരിശോധകർക്കായി കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പ്രൂഫ് വായനാ ശില്പശാല ആഗസ്റ്റ് 4,5 തീയതികളിൽ നടക്കും. പ്രൂഫ് പരിശോധന, എഡിറ്റിംഗ് തുടങ്ങിയ മേഖലകളിലെ വിവിധ വിഷയങ്ങളിൽ വിദഗ്ദ്ധർ ക്ലാസ്സുകൾ നയിക്കും. തെരഞ്ഞെടുത്ത അൻപതുപേർക്കാണ് പ്രവേശനം. ശില്പശാലയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ബയോഡാറ്റയും ഫോട്ടോയും അടങ്ങുന്ന അപേക്ഷ [email protected] എന്ന ഇ-മെയിൽ വിലാസത്തിലോ, സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, പാലസ് റോഡ്, തൃശ്ശൂർ-20 എന്ന വിലാസത്തിലോ അയയ്ക്കുക. കവറിനുപുറത്ത് അല്ലെങ്കിൽ മെയിലിന്റെ സബ്ജക്ട് ലൈനിൽ ‘പ്രൂഫ് വായനാ ശില്പശാലയ്ക്കുള്ള അപേക്ഷ’ എന്നു രേഖപ്പെടുത്തിയിരിക്കണം. അവസാനതീയതി 2022 ജൂലായ് 15.