കേരള സാഹിത്യ അക്കാദമി സംഘടിപ്പിക്കുന്ന പൂരം പുസ്തകോത്സവം ഏപ്രിൽ 28 മുതൽ മേയ് 7 വരെ അക്കാദമിയുടെ വൈലോപ്പിള്ളി ഹാളിൽ നടക്കും. സാഹിത്യ അക്കാദമിയുൾപ്പെടെയുള്ള സാംസ്കാരികസ്ഥാപനങ്ങൾ പ്രസിദ്ധീകരിച്ച പുസ്തകങ്ങൾ വിലക്കിഴിവിൽ വാങ്ങാനുള്ള അവസരം ഇതിലൂടെ ഒരുക്കുന്നുണ്ട്. എല്ലാ ദിവസവും വൈകുന്നേരം സാംസ്കാരികപരിപാടികളും അരങ്ങേറും.