പിറപ്പ്- കവിതാശില്പശാല സെപ്തംബർ 30 മുതൽ

കേരള സാഹിത്യ അക്കാദമിയും പുരോഗമന കലാസാഹിത്യസംഘം സംസ്ഥാന കമ്മിറ്റിയും സംയുക്തമായി സംഘടിപ്പിക്കുന്ന കവിതാശില്പശാല- പിറപ്പ്- സെപ്തംബർ 30, ഒക്ടോബർ 1, 2, 3 തീയതികളിൽ തേക്കടിയിൽ നടക്കും. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ ശില്പശാല ഉദ്ഘാടനം ചെയ്യും. അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ അദ്ധ്യക്ഷത വഹിക്കുന്ന ഉദ്ഘാടനസമ്മേളനത്തിൽ ചലച്ചിത്രസംവിധായകൻ പ്രിയനന്ദനൻ മുഖ്യാതിഥിയാകും. കവിയും അക്കാദമി ജനറൽ കൗൺസിലംഗവുമായ രാവുണ്ണിയാണ് ക്യാമ്പ് ഡയറക്ടർ.

കെ.ഇ.എൻ., ഡോ. കെ.പി. മോഹനൻ, കരിവെള്ളൂർ മുരളി, ആലങ്കോട് ലീലാകൃഷ്ണൻ, അശോകൻ മറയൂർ, ഡി. അനിൽകുമാർ, ഇ.പി. രാജഗോപാലൻ, ശീതൾ ശ്യാം, വി.എസ്. ബിന്ദു, ഡോ. സുനിൽ പി. ഇളയിടം, സെബാസ്റ്റ്യൻ, വി എന്നിവർ വിവിധ സെഷനുകളിൽ പ്രഭാഷണം നടത്തും.

സമാപനസമ്മേളനം ഒക്ടോബർ മൂന്നിന് ഉച്ചതിരിഞ്ഞ് മൂന്നു മണിക്ക് എം.എം. മണി എം എൽ എ ഉദ്ഘാടനം ചെയ്യും. വിവിധ ജില്ലകളിൽനിന്ന് തെരഞ്ഞെടുക്കപ്പെട്ട 55 പ്രതിനിധികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്.