പബ്ലിക് റിലേഷൻസ്

സ്ഥാപനം / പബ്ലിക് റിലേഷന്‍സ് ജോലികള്‍

കേരളത്തിലെ സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ക്ക് ഒട്ടേറെ വിവരങ്ങള്‍ നല്‍കുന്ന സ്ഥാപനമായി ഇന്ന് കേരളസാഹിത്യ അക്കാദമി മാറിയിട്ടുണ്ട്. പൊതുജനങ്ങള്‍ക്ക് എഴുത്തുകാരുമായി ബന്ധപ്പെടുന്നതിനുള്ള വിവരം നല്‍കല്‍, പുസ്തകങ്ങളുടെയും അതിന്‍റെ കര്‍ത്താക്കളെയും പറ്റിയുള്ള വിവരങ്ങള്‍ സര്‍ക്കാര്‍ സര്‍ക്കാരേതര സ്ഥാപനങ്ങളിലെ സാഹിത്യ സംബന്ധമായ വിവരങ്ങള്‍ നല്‍കി സഹായിക്കല്‍, എഴുത്തുകാരെ പറ്റി മാധ്യമങ്ങള്‍ക്കും ന്യൂസ് ഏജന്‍സികള്‍ക്കും വിവരങ്ങള്‍ നല്‍കല്‍ എന്നിവ ഈ രംഗത്ത് വളരെ നല്ല വിധത്തില്‍ പബ്ലിക് റിലേഷന്‍സ് എന്ന രീതിയില്‍ നല്‍കി വരുന്നു.

അക്കാദമിയുടെ പ്രോഗ്രാമുകള്‍ക്കുവേണ്ടി തയ്യാറാക്കുന്ന നോട്ടീസുകള്‍ മുഖേന വിജ്ഞാപന വിതരണത്തില്‍ ഒരു സവിശേഷ രീതി അക്കാദമിക്ക് വികസിപ്പിക്കാനായിട്ടുണ്ട്.