തൃശൂർ: കേരള സാഹിത്യ അക്കാദമിയുടെ ദേശീയ പുസ്തകോത്സവവും ദിശകൾ സംസ്‌കാരികോത്സവവും 2022 ഡിസംബർ 2 മുതൽ 11 വരെ തൃശൂർ അക്കാദമി കാമ്പസിൽ നടക്കുകയാണ്. ഇതോടനുബന്ധിച്ച് വിദ്യാർത്ഥികൾക്കുവേണ്ടി വിവിധ കലാമത്സരങ്ങൾ അക്കാദമിയിൽ സംഘടിപ്പിക്കുന്നു.
ഡിസംബർ 3 ശനി കാലത്ത് 10 മണിക്ക് യു.പി., ഹൈസ്‌കൂൾ വിദ്യാർത്ഥികൾക്ക് ചിത്രരചനാമത്സരം. കവിതാലാപനമത്സരം കാലത്ത് 10 മണി മുതൽ. 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് 50/- രൂപ. ഒന്നാം സമ്മാനം 3000 രൂപ, രണ്ടാംസമ്മാനം 2000 രൂപ.
ഡിസംബർ 4 ഞായർ കാലത്ത് 10 മണിക്ക് ലളിതഗാനമത്സരം. 8 മുതൽ 12 വരെയുള്ള ക്ലാസ്സുകളിലെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് 50/- രൂപ. ഒന്നാം സമ്മാനം 3000 രൂപ, രണ്ടാംസമ്മാനം 2000 രൂപ.
ഡിസംബർ 5 തിങ്കൾ കാലത്ത് 10 മണിക്ക് പ്രസംഗമത്സരം 8 മുതൽ 12 വരെയും കോളേജുകളിലെയും വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് 50/- രൂപ. ഒന്നാംസമ്മാനം 5000 രൂപയും രണ്ടാംസമ്മാനം 3000 രൂപയും.
ഡിസംബർ 6 ചൊവ്വ കാലത്ത് 10 മണിക്ക് മാപ്പിളപ്പാട്ട് മത്സരം. കോളേജുകൾക്കും പൊതുജനങ്ങൾക്കും പങ്കെടുക്കാം. രജിസ്‌ട്രേഷൻ ഫീസ് 50/- രൂപ. ഒന്നാംസമ്മാനം 3000 രൂപയും രണ്ടാംസമ്മാനം 2000 രൂപയും.
ഡിസംബർ 7 ബുധൻ കാലത്ത് 10 മണിക്ക് സാഹിത്യക്വിസ്. വിഭാഗം -ഒന്ന് കോളേജ് വിദ്യാർത്ഥികൾ. വിഭാഗം -രണ്ട് പൊതുജനങ്ങൾ വ്യക്തിഗതമത്സരം. രജിസ്‌ട്രേഷൻ ഫീസ് 100/- രൂപ. ഒന്നാംസമ്മാനം 5000/-രൂപ, രണ്ടാംസമ്മാനം 3000/- രൂപ.
ഡിസംബർ 8 വ്യാഴം കാലത്ത് 10 മണിക്ക് പൊതുജനങ്ങൾക്കുവേണ്ടിയുള്ള ലോകകപ്പ് ഫുട്‌ബോൾ ക്വിസ്-രജിസ്‌ട്രേഷൻ ഫീസ് 100/- രൂപ. ഒന്നാംസമ്മാനം 5000/-രൂപ, രണ്ടാംസമ്മാനം 3000/-രൂപ. ഒന്നാംഘട്ടം അരമണിക്കൂർ എഴുത്തുപരീക്ഷ. രണ്ടാംഘട്ടം ചോദ്യോത്തരം.
ഡിസംബർ 9 വെള്ളി രാവിലെ 10 മണി. നാടൻപാട്ട് സംഘമത്സരം (5 മുതൽ 8 അംഗങ്ങളുടെ ടീം). രജിസ്‌ട്രേഷൻ ഫീസ് 100. ഒന്നാംസമ്മാനം 5000/-രൂപ, രണ്ടാംസമ്മാനം 3000-രൂപ
മത്സരങ്ങളിൽ പങ്കെടുക്കാൻ താല്പര്യമുള്ളവർ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ- 680 020 എന്ന വിലാസത്തിലോ [email protected] എന്ന ഇ.മെയിൽ വിലാസത്തിലോ നവംബർ 30-നു മുൻപ് പേര് രജിസ്റ്റർ ചെയ്യേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 0487- 2331069, 9605872601, 9447006456 നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.