‘ഡോ. ടി.പി. സുകുമാരന്റെ പ്രബന്ധങ്ങൾ’ പ്രകാശനം ചെയ്തു

കണ്ണൂർ, നവംബർ 30

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച ഡോ. ടി.പി. സുകുമാരന്റെ പ്രബന്ധങ്ങൾ എന്ന ഗ്രന്ഥം ടി. പത്മനാഭൻ എം.കെ. മനോഹരനു നൽകി പ്രകാശനം ചെയ്തു. സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് ഡോ. ഖദീജ മുംതാസ് അദ്ധ്യക്ഷയായിരുന്നു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ. കെ.പി. മോഹനൻ പുസ്തകം പരിചയപ്പെടുത്തി. അക്കാദമി നിർവ്വാഹകസമിതിയംഗങ്ങളായ ഇ.പി. രാജഗോപാലൻ, ആലങ്കോട് ലീലാകൃഷ്ണൻ, ജനറൽ കൗൺസിൽ അംഗം ടി.പി. വേണുഗോപാലൻ എന്നിവർക്കൊപ്പം കെ.എം. നരേന്ദ്രൻ, ബാലകൃഷ്ണൻ കൊയ്യാൽ, ടി.വി. ബാലൻ, നാരായണൻ കാവുമ്പായി, അക്കാദമി പബ്ലിക്കേഷൻസ് ഓഫീസർ ഇ.ഡി. ഡേവീസ് എന്നിവരും പരിപാടിയിൽ സംസാരിച്ചു. കോപ്പികൾക്ക്: [email protected].