കാസർകോട് മഞ്ചേശ്വരം രാഷ്ട്രകവി ഗോവിന്ദപൈ സ്മാരകത്തിൽവച്ച് ജനുവരി ആറ്, ഏഴ് തീയതികളിൽ കേരള സാഹിത്യ അക്കാദമി ഗിളിവിണ്ടു എന്ന പേരിൽ ബഹുഭാഷാ സമ്മേളനം സംഘടിപ്പിക്കുന്നു. കേരള സംഗീത നാടക അക്കാദമി, കേരള ഫോക് ലോർ അക്കാദമി, കേരള തുളു അക്കാദമി എന്നിവയുടെ സഹകരണത്തോടെയാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. എ.കെ.എം.അഷ്റഫ് എം എൽ എ അധ്യക്ഷത വഹിക്കും. ഡോ. കെ. ചിന്നപ്പ ഗൗഡ, ഡോ. ഇ.വി.രാമകൃഷ്ണൻ എന്നിവർ പ്രഭാഷണം നടത്തും. 2-ന് സെമിനാർ, 4.30-ന് കവിതാ സദസ്സ് എന്നിവ നടക്കും. 4.30ന് നാടകമേള കേരള സംഗീത നാടക അക്കാദമി സെക്രട്ടറി കരി വെള്ളൂർ മുരളി ഉദ്ഘാടനം ചെയ്യും. 7.15ന് ശാംഭവി വിജയ യക്ഷഗാനം (തുളു), ചോമനദുഡി നാടകം (കന്നഡ) എന്നിവ അരങ്ങേറും. ചിത്രകാരൻ പി.എസ്.പുണിഞ്ചിത്തായ ചിത്രപ്രദർശനം, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ ഭാഷാ പ്രദർശനം, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് കെ.വി.കുഞ്ഞിരാമൻ ഫോട്ടോ പ്രദർശനം എന്നിവ ഉദ്ഘാടനം ചെയ്യും. വിശദമായ പ്രോഗ്രാം ചാർട്ട് ചുവടെ.