കേരള സാഹിത്യ അക്കാദമി ലൈബ്രറി

കേരള സാഹിത്യ അക്കാദമി ലൈബ്രറി

മലയാളത്തിലെ മുഴുവന്‍ പുസ്തകങ്ങളും സംഭരിച്ച് കൊണ്ടിരിക്കുന്ന കേരള സാഹിത്യ അക്കാദമി ലൈബ്രറിക്ക് അക്കാദമിയോളം തന്നെ പഴക്കമുണ്ട്. മലയാളഭാഷയെ സംബന്ധിച്ചിടത്തോളം അതിബൃഹത്തായ ഗ്രന്ഥശേഖരം ഉള്‍ക്കൊള്ളുന്നതാണ് ഈ
ലൈബ്രറി.. കേരളത്തിലെ മുഴുവന്‍ യൂണിവേഴ്സിറ്റികളും മലയാള ഗവേഷണ കേന്ദ്രമായി അംഗീകരിച്ചിട്ടുള്ള ഏകസ്ഥാപനമാണ് കേരള സാഹിത്യ അക്കാദമി ലൈബ്രറി. നമ്മുടെ സാഹിത്യത്തിന്‍റേയും സംസ്ക്കാരത്തിന്‍റെയും ഒരു ഉന്നത ഗവേഷണ കേന്ദ്രമായി മാറിയിരിക്കുന്ന അക്കാദമി ലൈബ്രറിയില്‍ പുസ്തക പുസ്തകേതര ഡോക്യൂമെന്‍റുകളുടെ എണ്ണത്തില്‍ അത്ഭുതകരമായ വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്നു. കേരളത്തിനകത്തും പുറത്തു നിന്നുമായി അക്കാദമി ലൈബ്രറിയില്‍ എത്തുന്ന ഗവേഷകരുടെ എണ്ണം ദിവസേന വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.

I . നടത്തിവരുന്ന സേവനങ്ങള്‍

(1). ബുക്ക് ഡെപ്പോസിറ്ററി :– മലയാളത്തില്‍ ഇന്നോളം പ്രസിദ്ധപ്പെടുത്തിയിട്ടുള്ള മുഴുവന്‍ പുസ്തകങ്ങളുടേയും നിക്ഷേപകേന്ദ്രം എന്ന നിലയിലാണ് സാഹിത്യ അക്കാദമി ലൈബ്രറി പ്രവര്‍ത്തിക്കുന്നത്. മലയാള ഭാഷയില്‍ ഇത്രയും വിപുലമായ ഒരു പുസ്തക സഞ്ചയം ഇന്ത്യയുടെ ദേശീയ ലൈബ്രറിയായ കല്‍ക്കട്ടയിലെ നാഷണണല്‍ ലൈബ്രറിയടക്കം മറ്റൊരു സ്ഥാപനത്തിലും കാണാന്‍ കഴിയില്ല.

(2). മലയാള ഗ്രന്ഥസൂചി :– അച്ചടിയുടെ ആരംഭം മുതല്‍ മലയാളത്തില്‍ അച്ചടിച്ചു പ്രസിദ്ധീകരിച്ചിട്ടുള്ള പുസ്തകങ്ങളെപ്പറ്റി ശരിയായ വിവരം നല്‍കുന്നതിന് മലയാള ഗ്രന്ഥ സൂചിയുടെ കേരള സാഹിത്യ അക്കാദമി ശ്രമിച്ചു വരുന്നു. ആദ്യകാലം മുതല്‍ 1995 വരെ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ഗ്രന്ഥങ്ങള്‍ ലൈബ്രറിയുടെ 7 വാള്യങ്ങളായി അച്ചടിച്ചിട്ടുണ്ട്. 1996 മുതല്‍ 2000 വരെ വരെയുള്ള പ്രസിദ്ധീകരണങ്ങളുടെ ഗ്രന്ഥ സൂചിക തയ്യാ-റാ-ക്കി-യി-ട്ടു-ണ്ട്. 8-ാം വാള്യം പ്രസി-ദ്ധീ-ക-രണം നട-ത്ത-ണം.

(3) മലയാള ഗ്രന്ഥസൂചി സി.ഡി :– സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും സാഹിത്യ ഗവേഷകര്‍ക്കും പുസ്തക പ്രേമികള്‍ക്കും ഞൊടിയിടയില്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിന് മലയാള ഗ്രന്ഥസൂചി സിഡിക്ക് കഴിയുന്നു. അച്ചടിയുടെ ആരംഭം മുതല്‍ 2000 വരെയുള്ള പുസ്തകങ്ങളാണ് സിഡിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

II. പുസ്തകശേഖരം

ഈ അപൂര്‍വ്വശേഖരത്തില്‍ 1,18450 പുസ്തകങ്ങള്‍ ഉണ്ട്. അക്കാദമിയില്‍ ചില അനുബന്ധ ലൈബ്രറികള്‍ കൂടി ഉണ്ട്.

(1). രാമവര്‍മ്മ റിസര്‍ച്ച് ലൈബ്രറി

കൊച്ചി സര്‍ക്കാരിന്‍റെ നയന്ത്രണത്തില്‍ ഉണ്ടായിരുന്ന രാമവര്‍മ്മ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റേതായി 1,667 ഉന്നതതല ഇംഗ്ലീഷ് മലയാളം ഗവേഷണ പുസ്തകങ്ങള്‍ ഉള്ളതാണ് രാമവര്‍മ്മ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ട് ലൈബ്രറി. ഈ പുസ്തകങ്ങളുടെ ഗവേഷണ പ്രാധ്യാന്യം കണക്കിലെടുത്ത് ഈ ലൈബ്രറിക്ക് മാത്രമായി കാറ്റലോഗ് അക്കാദമി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

(2). മലയാളഭാഷാ പരിഷ്കരണ കമ്മിറ്റി ലൈബ്രറി

കൊച്ചി ഭരണാധികാരിയായിരുന്ന രാമവര്‍മ്മത്തന്പുരാന്‍ ട്രസ്റ്റിയായി രൂപീകരിച്ച മലയാളഭാഷ ഭരണ പരിഷ്കരണ കമ്മിറ്റി ലൈബ്രറി കേരളസര്‍ക്കാര്‍ അക്കാദമിയെ ഏല്‍പ്പിച്ചു. 1356 അപൂര്‍വ്വ ഭാഷാ സാഹിത്യഗ്രന്ഥങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ഈ ലൈബ്രറി.

2. (3)കൃഷ്ണകല്യാണി ലൈബ്രറി

വളരെ പ്രധാനപ്പെട്ട മറ്റൊരു ഗവേഷക ഡെപ്പോസിറ്ററി ലൈബ്രറിയാണ് കൃഷ്ണ കല്യാണി ലൈബ്രറി. ഇംഗ്ലീഷ് സാഹിത്യത്തിലേയും മലയാള സാഹിത്യത്തിലേയും വളരെ അപൂര്‍വ്വങ്ങളായ 4872 പുസ്തകങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ ലൈബ്രറി കേരള സര്‍ക്കാര്‍ അക്കാദമിയെ ഏല്‍പ്പിച്ചിരിക്കുകയാണ്.

2 (4) കെ. സുകുമാരന്‍ മെമ്മോറിയല്‍ ലൈബ്രറി

അപൂര്‍വ്വങ്ങളും അമൂല്യങ്ങളുമായ 908 ഇംഗ്ലീഷ് പുസ്തകങ്ങള്‍ ഉള്ള ഈ ലൈബ്രറി ഇംഗ്ലീഷ് ഭാഷാ സാഹിത്യ വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷകര്‍ക്കും ഒരു സന്പത്താണ്. പ്രൊഫ. മുകുന്ദ് എം. ദേശാ-യിയും പ്രൊഫ. ലീലാ ദേശാ-യിയും ആണ് ഈ ലൈബ്രറി കേരള സാഹിത്യ അക്കാദമിക്ക് നല്‍കിയത്.

2 (5) വിലാസിനി പുസ്തകശേഖരം

മലയാളം ഇംഗ്ലീഷ് വിഭാഗങ്ങളിലായി 7025 പുസ്തകങ്ങള്‍ ഉണ്ട്. പുസ്തക ശേഖരത്തില്‍. ഈ ശേഖരത്തിലെ ഇംഗ്ലീഷ് പുസ്തകങ്ങള്‍ കേരളത്തിലെ മറ്റു ലൈബ്രറികളില്‍ ലഭിക്കാന്‍ സാധ്യമല്ലാത്തതാണ്. ജേര്‍ണലിസത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്ന ഈ പുസ്തകങ്ങള്‍ റഫര്‍ ചെയ്യുന്നതിനായി കേരളത്തിന്‍റെ എല്ലാ ഭാഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ എത്തുന്നു. വിലാസിനിയുടെ മരണപത്രത്തില്‍ എഴുതി വച്ചതനുസരിച്ച് അവരുടെ അവകാശികളാണ് ഈ ലൈബ്രറ്രി അക്കാദമിക്ക് നല്‍കിയത്.

3. ആര്‍ക്കൈവ്സ്

3 (1) ഓഡിയോ സി.ഡി. – വീഡിയോ സിഡി ലൈബ്രറി

സാഹിത്യ സാംസ്കാരിക നായകന്മാരുടെ ശബ്ദം റെക്കോര്‍ഡ് ചെയ്ത് സൂക്ഷിച്ചിട്ടുള്ള ഒരു ഓഡിയോ കാസറ്റ് ലൈബ്രറി അക്കാദമി ആര്‍ക്കൈവ്സില്‍ ഉണ്ട്. 700 ഓഡിയോ കാസറ്റുകളിലായി സൂക്ഷിച്ചിരുന്ന ശബ്ദം ഡിജിറ്റല്‍ ഫോമിലാക്കി സി.ഡി.യിലേക്ക് മാറ്റുന്ന ജോലി പൂര്‍ത്തീകരിച്ചുകൊണ്ടിരിക്കുന്നു. അക്കാദമി നടത്തുന്ന പരിപാടികള്‍ ഡോക്യൂമെന്‍റ് ചെയ്ത് സിഡികളിലാക്കി സൂക്ഷിക്കുന്ന വീഡിയോ സിഡി ലൈബ്രറിയും ഇതോടൊപ്പം ഉണ്ട്.

3 (2) മൈക്രോഫിലിം ലൈബ്രറി

1950 ന് മുന്പ് പ്രസി-ദ്ധീ-ക-രിച്ച സാഹിത്യ വിഭാ-ഗ-ത്തിലെ 2000 പുസ്ത-ക-ങ്ങള്‍ മൈക്രോ-ഫിലിം ചെയ്ത് സൂക്ഷി-ച്ചി-ട്ടുള്ള ഒരു മൈക്രോ-ഫിലിം ലൈബ്ര-റിയും അക്കാ-ദമി ആര്‍ക്കൈ-വ്സി-ലു-ണ്ട്.

3 (3) മാനുമൈക്രോഫിലിം ലൈബ്രറി
താളിയോല ഗ്രന്ഥങ്ങളുടെ ഒരു അപൂര്‍വ്വശേഖരം അക്കാദമി ആര്‍ക്കൈവ്സില്‍ ഉണ്ട്. 150 കെട്ടുകളിലായി സൂക്ഷിച്ചുവച്ചിട്ടുള്ള ഈ താളിയോല ഗ്രന്ഥങ്ങളുടെ ഡിസ്ക്രിപ്റ്റീവ് കാറ്റ്ലോഗ് തയ്യാറാക്കിയിട്ടുണ്ട്. ഗവേഷകര്‍ ഈ കാറ്റ്ലോഗിന്‍റെ സഹായത്തോടെ താളിയോല കെട്ടുകളില്‍ നിന്നും ആവശ്യമായ ഓലകള്‍ റഫര്‍ ചെയ്യുന്നു.

ഡിജിറ്റല്‍ ലൈബ്രറി

കാലപ്പഴക്കംമൂലം നശിച്ചുകൊണ്ടിരിക്കുന്ന അപൂര്‍വ്വ പുസ്തകങ്ങളും ആനുകാലികങ്ങളും ഡോക്യൂമെന്‍റുകളും ആധുനിക സാങ്കേതിക വിദ്യ ഉപയോഗിച്ച് ഡിജിറ്റല്‍ ഫോമിലാക്കി സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. അക്കാദമിയില്‍ ഡിജിറ്റല്‍ കണ്‍സര്‍വേഷന്‍ ലാബ് സെറ്റ് ചെയ്ത് പുസ്തകങ്ങള്‍ക്കും ഡോക്യൂമെന്‍റുകള്‍ക്കും യാതൊരു കേടും സംഭവിക്കാതെ മണിക്കൂറില്‍ 60 പേജ് വരെ സ്കാന്‍ ചെയ്യാവുന്ന പ്ലാനറ്ററി സ്കാനുകളും ഫ്ളറ്റ് സെസ് സ്കാനുകളും ഉപയോഗിച്ച് സ്കാന്‍ ചെയ്ത് സംരക്ഷിച്ചുകൊണ്ടിരിക്കുന്നു. ഈ അപൂര്‍വ്വ ഡോക്യൂമെന്‍റുകള്‍ സുരക്ഷിതമായി വരും തലമുറയ്ക്കായി കൈമാറ്റുന്നതിനൊപ്പം ഡിജിറ്റല്‍ ലൈബ്രറി, ലോക്കല്‍ ലൈബ്രറി നെറ്റ് വര്‍ക്ക് എന്നിവ മുഖേന ഇന്‍ഫര്‍മേഷന്‍ അനായാസേന ലഭ്യമാകുന്നു.