കേരളസംസ്ഥാനത്തിന് സ്വന്തമായി ഒരു ‘കേരളഗാനം’ വേണമെന്ന നിർദ്ദേശം കേരള സർക്കാർ മുന്നോട്ടുവെച്ചിട്ടുണ്ട്. അത് കണ്ടെത്തുകയോ തെരഞ്ഞെടുക്കുകയോ ചെയ്യേണ്ട ചുമതല സാഹിത്യ അക്കാദമിക്കാണ്. കേരളഗാനത്തിനുതകുന്ന രചനകളും നിർദ്ദേശങ്ങളും കവികളിലും ഗാനകൃത്തുക്കളിലും നിന്നും ക്ഷണിക്കുന്നു. കേരളത്തിന്റെ പ്രകൃതി, സ്വത്വം, മൂല്യങ്ങൾ ഇവ പ്രതിഫലിപ്പിക്കുന്നതും മൂന്നു മിനിറ്റിൽ ആലപിച്ചു തീർക്കാവുന്നതുമായ, ഏവർക്കും ആലപിക്കാൻ പറ്റുന്ന തരത്തിലുള്ള ശൈലിയിലുള്ള, കാവ്യാത്മകതയും സംഗീതാത്മകതയും ഒത്തുചേർന്ന രചനകളാണ് അയക്കുകയോ നിർദ്ദേശിക്കുകയോ വേണ്ടത്. ഒക്ടോബർ 15-നകം രചനകൾ അക്കാദമിയിൽ ലഭിച്ചിരിക്കണം.
അയക്കേണ്ട വിലാസം: സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂർ-20.
Email: [email protected]
വിശദവിവരങ്ങൾക്ക് 0487 2331069.