കുഞ്ഞുണ്ണിമാഷെ അനുസ്മരിച്ചു

കേരള സാഹിത്യ അക്കാദമിയുടെ നേതൃത്വത്തിൽ കവി കുഞ്ഞുണ്ണി മാഷിന്റെ പതിനാറാം ചരമദിനം ആചരിച്ചു. മാർച്ച് 26-നു രാവിലെ സ്മൃതിമണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി. വലപ്പാട് കുഞ്ഞുണ്ണി മാഷ് സ്മാരകത്തിൽ  അനുസ്മരണ പരിപാടി  സാഹിത്യ അക്കാദമി പ്രസിഡന്റ്‌ സച്ചിദാനന്ദൻ ഉദ്ഘാടനംചെയ്തു. വലപ്പാട് പഞ്ചായത്ത് പ്രസിഡന്റ് ഷിനിത ആഷിക് അധ്യക്ഷയായി.  സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ്‌ അശോകൻ ചരുവിൽ, സെക്രട്ടറി സി പി അബൂബക്കർ, കവി രാവുണ്ണി, ഗീതാ ഗോപി, ഏങ്ങണ്ടിയൂർ ചന്ദ്രശേഖരൻ, അരവിന്ദൻ പണിക്കശേരി, രശ്മി ഷിജോ, മല്ലിക ദേവൻ, ആർ ഐ സക്കറിയ, ജോസ് താടിക്കാരൻ, കെ ആർ മുരളി, ഡോ. സുഭാഷിണി മഹാദേവൻ, ഗിരിജ വല്ലഭൻ, ഇ കെ തോമസ് തുടങ്ങിയവർ സംസാരിച്ചു.