എൻ.വി.യുടെ ഗദ്യകൃതികൾ സമ്പൂർണ്ണം പ്രകാശനം ചെയ്തു

കേരള സാഹിത്യ അക്കാദമി പ്രസിദ്ധീകരിച്ച എൻ.വി.യുടെ ഗദ്യകൃതികൾ- സമ്പൂർണ്ണം മുഖ്യമന്ത്രി പിണറായി വിജയൻ സക്കറിയയ്ക്കു നൽകി പ്രകാശനം ചെയ്തു. പതിനൊന്നു വാല്യങ്ങളിലായി ഇത്തരമൊരു ബൃഹദ് പദ്ധതി ഏറ്റെടുത്തു നടപ്പിലാക്കിയ അക്കാദമിയെ മുഖ്യമന്ത്രി അനുമോദിച്ചു. “സ്വാതന്ത്യസമരപോരാളി, കവി, സാമൂഹ്യവിമർശകൻ, ഭാഷാപണ്ഡിതൻ, പത്രപ്രവർത്തകൻ, ശാസ്ത്ര ലേഖകൻ എന്നിങ്ങനെ അനേകം മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച അദ്ദേഹത്തിന്റെ കൃതികൾ കേരള സമൂഹത്തിനു മുതൽക്കൂട്ടാകും എന്ന കാര്യത്തിൽ സംശയമില്ല,” അദ്ദേഹം പറഞ്ഞു. സാഹിത്യ അക്കാദമി സെക്രട്ടറി ഡോ.കെ.പി. മോഹനൻ, നിർവ്വാഹകസമിതിയംഗം പ്രൊഫ. വി.എൻ. മുരളി, കാവുമ്പായി ബാലകൃഷ്ണൻ, ഈ.ഡി. ഡേവീസ് മുതലായവർ പങ്കെടുത്തു.