എഴുത്തച്ഛൻ പുരസ്കാരസമർപ്പണം 28-ന്

പി. വത്സലയ്ക്ക് 2022 ജൂലായ് 28-ന് കോഴിക്കോട്ടുവച്ചു നടക്കുന്ന ചടങ്ങിൽ 2021-ലെ എഴുത്തച്ഛൻ പുരസ്കാരം മുഖ്യമന്ത്രി പിണറായി വിജയൻ സമ്മാനിക്കും. സാംസ്കാരികവകുപ്പുമന്ത്രി വി.എൻ. വാസവൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിക്കും. സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, ചീഫ് സെക്രട്ടറി വി.പി. ജോയ്, സാംസ്കാരികവകുപ്പു സെക്രട്ടറി റാണി ജോർജ്ജ്, സാഹിത്യ അക്കാദമി സെക്രട്ടറി സി.പി. അബൂബക്കർ എന്നിവർ പങ്കെടുക്കും. കോഴിക്കോട് ടൗൺഹാളിൽ ഉച്ചയ്ക്കുശേഷം 3.30-നാണ് ചടങ്ങ്.