അരങ്ങ്- ക്വീർ സാഹിത്യോത്സവം

കേരളത്തിൽ ആദ്യമായി ട്രാൻസ്ജെൻഡർ, ഇന്റർസെക്സ്, ഗേ, ലെസ്ബിയൻ, ബൈസെക്ഷ്വൽ, ജെൻഡർ ക്വീർ, അസെക്ഷ്വൽ എഴുത്തുകാരെ ഒരുമിപ്പിച്ച് ക്വീർ സാഹിത്യ സമ്മേളനം ‘അരങ്ങ്’ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ചു. ഓഗസ്റ്റ് 17 ബുധനാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു.