അച്ചടിയുടെ ആരംഭം മുതല്‍ 2000-ാംമാണ്ടുവരെ മലയാളഭാഷയില്‍ അച്ചടിച്ചിട്ടുള്ള മുഴുവന്‍ പുസ്തകങ്ങളുടെയും വിവരണമാണ് എട്ടു വാല്യങ്ങളായിട്ടുള്ള ഗ്രന്ഥസൂചിയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇത് മലയാളത്തില്‍ പ്രസിദ്ധീകരിച്ച പുസ്തകങ്ങളുടെ ബിബ്ലിയോഗ്രാഫിയാണ് കാറ്റലോഗ് അല്ല. ആയതിനാല്‍ ഈ ഗ്രന്ഥസൂചിയില്‍ കാണുന്ന പുസ്തകങ്ങള്‍ അക്കാദമി ലൈബ്രറിയില്‍ ലഭ്യമാകാനും ലഭ്യമാകാതിരിക്കാനും സാധ്യതയുണ്ട്. മാന്യവായനക്കാര്‍ ഇത് ഉള്‍ക്കൊള്ളണമെന്ന് അപേക്ഷ.